വിചാരണകള്‍ കേള്‍ക്കാന്‍
കോടതികളില്ലാത്ത നേരം
ഇനി ;
കൈ വിടാന്‍ ഇനി
ദൈവം മാത്രം;
കൂട്ടിയും കിഴിച്ചും
ദൈവത്തിനു
കിട്ടാവുന്ന ഉത്തരത്തില്‍
പല സാധ്യതകളുണ്ട്
അതിലൊന്ന് ഞാനൊഴികെ
ആര്‍ക്കും കാണാന്‍
കൌതുകം തോന്നാം
ഞാന്‍ ഇപ്പോഴും കാണുന്നു
നെറുകിനു തൊട്ടു മുകളില്‍
തൂങ്ങി നില്ക്കുന്ന
ഒരു കൂര്‍ത്ത വാള്
ആ ചരടിന്റെ അറ്റമാണ്
ദൈവത്തിന്റെ കൈകള്‍
സൃഷ്ടിക്കാനും
സംഹരിക്കാനും
പോന്ന ദൈവത്തിന്റെ കൈകള്‍ ..!!
ദീപു മേലാറ്റൂര്‍ 18-02-2013
1 comment:
kollaam
Post a Comment