കടല് തിരിച്ചോഴുകുന്നു
ഇനിയും തിരിച്ചറിയാത്ത
ഏതോ ബീജത്തിന്റെ
ഒഴുക്കും തേടി...
ഉഴുതു മറിച്ചിട്ട
... ഗോതംബ് പാടങ്ങള്‍
കടന്നാല്‍ പിന്നെ മലകളാണ്
കഴിഞ്ഞു പോയ
ഒരു വസന്തത്തിന്റെ
തിരുശേഷിപ്പുകള്‍ ശിരസ്സില്‍ ചൂടി
തലയുയര്‍ത്തി നില്‍ക്കുന്നവര്‍
മരങ്ങളില്‍ നിറയെ
വിരല്‍പ്പാടുകള്‍ കാണാം
തലങ്ങും വിലങ്ങും
രക്തം കട്ട പിടിച്ചിരിക്കുന്നു....
ഒളിച്ചിരിക്കുന്ന മലകള്‍ക്കും
മരങ്ങള്‍ക്കുമിടയില്‍ എവിടെയോ
താന്‍ തേടുന്ന ബീജത്തിന്റെ
ഉറവിടം ഒളിച്ചിരിക്കുന്നുണ്ട്...
പക്ഷെ കടലിനു തിരിച്ചിറങ്ങാന്‍
സമയമായിരിക്കുന്നു
വേലിയേറ്റം കഴിഞ്ഞെന്നു സമാധാനിച്ചു
ഇനി ഉറങ്ങാം.
- ദീപു
No comments:
Post a Comment