ഈ കുത്തി നോവിക്കുന്നവയെല്ലാം
ഒരാവര്‍ത്തി കടന്നു പോയവയാണ്...
എങ്കിലുമീ ഏകാന്തത;
ഹൃതിലോരായിരം കൊടുങ്കാറ്റിന്റെ
വിത്തുകള്‍ പാകുമ്പോള്‍;
നിന്‍ മൌനം പോലും ഒരായിരം-
ഗദ്ഗദങ്ങളാകുമ്പോള്‍
ഞാന്‍ തളര്‍ന്നു തുടങ്ങുന്നു....
ജീവിതം പൊടി പിടിച്ചു തുടങ്ങിയ-
ഒരായിരം താളുകളില്‍
നിന്നെയും എന്നെയും കേവലം
വെറുമന്യരാക്കുമ്പോള്‍
വേദനയുടെ പൂക്കള്‍ നമ്മെ നോക്കി-
വീണ്ടും തളിര്‍ത്തു തുടങ്ങുന്നു,
വേദനയുടെ വസന്തം...!
ശൂന്യത നിന്റെയുമെന്റെയുമിടയില്‍-
ചിറകടിച്ചാര്‍ക്കുമ്പോള്‍ നാം
നിശബ്ധരാക്കപെടുകയാണ്...
ഇന്ന് നിന്‍ ശിരസ്സു നനചൊഴുകുമീ-
മഴ വെറും സ്വപ്നമെന്നറിയാം...
എങ്കിലുമീ സ്വപനങ്ങളിലെന്റെ
പേര് ചൊല്ലി വിളിക്കുമെന്റെ
പ്രണയമേ
എനിക്കുറങ്ങണം;
ഈ തണുത്തുറഞ്ഞ വീഞ്ഞ് പാത്രം
എന്റെ കണ്ണുകളെ ;
കീഴടക്കും മുന്‍പേ....
ദീപു മാധവന്‍ 12 -03 -2012
No comments:
Post a Comment