തെളിവുകള്‍ നിരത്താന്‍ അധികമില്ലാത്ത
ഒരു ഭൂതകാലത്തിന്റെ ഓര്‍മയ്ക്കായി
ഞാന്‍ നിനക്കെന്താണ് കൂടുതല്‍ നല്‍കേണ്ടത് ?
കറ പുരണ്ട ഓര്‍മകളുടെ
ഹൃത് താളുകലല്ലാതെ...
മൌനം കഥ പറഞ്ഞ ഒരായിരം
നിമിഷങ്ങളുടെ അക്കമിട്ടു നിരത്തിയ കണക്കുകളോ ?
ഒരായിരം ഉപ്പു പാടങ്ങളുടെ കണക്കുകളോ ?
ഇവയൊക്കെ കൂട്ടി വായിക്കുമ്പോളും
കാഴ്ചകളെ മറക്കുന്ന വ്യര്‍ത്ഥമാം ഓര്‍മകളുടെ
കണക്കുകളോ ?
ഇവയൊക്കെ ഞാന്‍ എവിടെ നിന്നാണ് കാണിക്കേണ്ടത് ?
കണക്കുകള്‍ സൂക്ഷിക്കാന്‍
അറിയാത്തതായിരുന്നു എന്റെ തെറ്റ്...
ഒരായിരം കണക്കുകള്‍ നീ സൂക്ഷിക്കുമ്പോഴും...!!
ജീവിതം ഇങ്ങനെയാണ് കഴിഞ്ഞു പോയ
കണക്കുകള്‍ ചോദിച്ചു കൊണ്ടേ ഇരിക്കും
വരാന്‍ പോകുന്ന കണക്കുകള്‍
നാം ജീവിതത്തോട് കേഴുന്നത് കേള്‍ക്കാതെ....
ഇല്ല സഖീ നിനക്ക് തരാനിനി
എന്‍ കറ പുരണ്ട ഹൃത് താളുകളെ
കൂടാതെ മറ്റൊന്നും....
ഇനിയൊരു യാത്രയില്‍
നാമിരുവരും കണ്ടു മുട്ടും വരെ...
ദീപു മേലാറ്റൂര്‍._ 31 -07 -2012 _ 10 :28
No comments:
Post a Comment