നീല ചിത്ര ശലഭങ്ങള്‍
മാത്രം വന്നിരിക്കുന്ന
മരമുണ്ടത്രേ ഒരിടത്ത്..
നിലാവിന്റെ
നനുത്ത യാമങ്ങളില്‍
ആ മരം
നീലയായോഴുകി
ആകാശത്തില്‍ ലയിക്കുമത്രെ
എനിക്കും നീലയാവണം
നീല നിറമുള്ള
ഒരു കുഞ്ഞു
ചിത്ര ശലഭം
എന്നിട്ടതു പോലെ
പോയി
ആകാശത്ത്
ഒട്ടി പിടിച്ചു കിടക്കണം
അങ്ങനെ ഞാനും
നീലയില്‍ ലയിക്കുന്നു.
No comments:
Post a Comment