Thursday, October 11, 2007

ie...!!!

ജീവിതമെന്ന സാഗരം
അതില്‍
തീരം തേടിയലയുന്ന-
നാവികന്‍
- മനുഷ്യന്‍
വാക്കുകള്‍
ചിന്താശകലങള്‍
ഭാവന
കൊളാഷ് ചെയ്യുന്നവന്‍
- കവി
വര്‍ണ്ണങള്‍
നെഞ്ചിലെ ഉമിനീരു ചാലിച്ചു
കടലാസിലെഴുതിയവന്‍
അവന്‍...
- ചിത്രകാരന്‍
അധര്‍മ്മത്തിനെതിരെ
ശബ്ദമുയര്‍തിയവന്‍
അസമത്വത്തില്‍-സമത്വം
സ്വപ്നം കണ്ട്
മുഷ്ടി ചുരുട്ടിയവന്‍ അവന്‍
- വിപ്ലവകാരി
സങ്കടത്തില്‍
സന്തോഷത്തില്‍
താങ്ങായി ആശ്വാസമായി
നിന്നവന്‍...
- കൂട്ടുകാരന്‍
സ്വപ്നം കണ്ടവര്‍
ചില്ലു ഗ്ലാസിനിടയില്‍
മുഖം നോക്കിയവര്‍
ചില്ലു തകര്‍ന്നു ഹ്രദയം മുറിഞ്ഞവര്‍
ചില്ലുകള്‍ വാരിക്കൂട്ടി
കൊട്ടാരം പണിഞ്ഞവര്‍....
ഇവര്‍....
- കമിതാക്കള്‍
..............................................നിര്‍വചനങളൊ ? അല്ല പിന്നെ വലിയ കണ്ടുപിടുത്തങളൊ ? അല്ലേയല്ല...പിന്നെ ???
കാലചക്രം നിര്‍ത്താതെയോടുന്ന
നിയോണ്‍ വിളക്കുകള്‍ ചിമ്മാതെ കത്തുന്ന..... ഈ വഴിയോരം... പകര്‍ന്നുതന്ന ഈ മഞ്ഞ വെളിച്ചത്തില്‍....കുറെ...വിടുവാത്തരങള്‍.....
ഒരു യാത്രയുടെ ഓര്‍മ്മക്ക്....
കണ്ടതേറെ...അറിഞ്ഞതേറെ
ഇനി വരുന്നതോ...അതിലേറെ......

15.11.06 ദീപുമേലാറ്റൂര്‍

2 comments:

Unknown said...

Hi....

Unknown said...

Aaarum കമന്റിയില്ല ങീ...