Wednesday, October 3, 2007

പഞ്ചവര്‍ണ്ണക്കിളി.......

ആദ്യമായ്ഞാനെന്നെയറിഞ്ഞത്നിന്നിലൂടെയാണ്നിന്റെ കണ്ണുകളിലൂടെയാണ്ഞാന്‍ സ്വപ്നം കണ്ട നീലകാശത്തിലേക്കുയാത്ര പോയതും....നിന്റെ വാക്കുകളില്‍നിന്റെ പുഞ്ചിരിയില്‍സ്വപ്നങള്‍ കണ്ടു കൊതി തീരും വരെനിദ്രയെ ഹനിച്ചു നിലാവിനെ പുല്‍കിയതുംഅതും നിന്നിലൂടെ...ഇന്നും ഭൂതകാലത്തിലേക്കു തിരിഞ്ഞു നോക്കിടാതെകഴിഞ്ഞ നിമിഷങളെ-പടിയടച്ചിറക്കുവാന്‍ഓരോ ദിനവും വെറുതെ ശ്രമിക്കുന്നതും നിന്നിലൂടെ നിന്നോര്‍മകളിലൂടെ..വാക്കുകള്‍ നിമിഷങള്‍കഃഫ പറഞ്ഞു നിര്‍ത്തിയേടത്തു നിന്നുംവീണ്ടും തുടങുവാന്‍തൂലിക വരണ്ടു, വിറളി വെളുത്തൊരുപാടുകരഞ്ഞതും നിന്നെയോര്‍ത്ത്....എനിക്കൊരു ജീവിതമല്ലെയുള്ളൂ..ഇനിയൊരു ജന്മമുണ്ടെങ്കില്‍...അതു നിനക്കായിരിക്കുമെന്നു...നീ ചൊല്ലിയപ്പോള്‍...കരളുരുകി...പുറത്തു-വന്ന ലാവക്കും അതേ രുചിയായിരുന്നു...ഉപ്പു രസം..ഓര്‍മകളുടെ ഇരുട്ടില്‍ ഇന്നുംഞാന്‍ തപ്പിത്തടഞ്ഞു തിരഞ്ഞതും..തല്ലിയലചു വീണു കാല്‍മുട്ടില്‍-രക്തം പുരണ്ടു മടങിയതും-അതും നിന്നെ തിരഞ്ഞപ്പോഴായിരുന്നു..മനസിലെ വെള്ളിക്കൊട്ടാരത്തില്‍താഴിട്ടു പൂട്ടിയ-എന്റെ പന്ച വര്‍ണക്കിളിഇന്നെന്നെ വിട്ടു പറന്നു പോകുന്നു...കാലമേ നീ തന്നെ സാക്ഷി....ഈ കൊട്ടാരത്തില്‍ ഒരുപാടു നാള്‍മിഴി ചിമ്മാതെ നിന്നെയുറക്കിയ ഈ-ഉദ്യാനപാലകനായ്നിന്റെ പന്ച വര്‍ണങളെ- എന്നുമോര്‍ക്കുവാന്‍.. ഒരു തൂവല്‍...അതെങ്കിലും തന്നിട്ടു പോവുക നീ.....6.11.’06 - ദീപു മേലാറ്റൂര്‍

No comments: