Thursday, October 11, 2007

ഒരു ചോദ്യം ഒരുത്തരം


അവനൊരു നാള്‍ ചോദിച്ചു


എങ്ങിനെ ഞാന്‍ മറക്കും ? എനിക്കു മറക്കുവാന്‍ കഴിയുന്നില്ല....

അല്ലെങ്കിലും പലതും മറക്കുവാന്‍ അവനു പണ്ടെ കഴിയില്ലായിരുന്നു. പിന്നെ അതിനു കുറെ ശ്രമിച്ചു ഉറക്കമിളച്ച്.

മണിക്കൂറുകള്‍ക്കു നിമിഷത്തിന്റെ വിലയില്ലെന്നും, ചിലപ്പോള്‍ നിമിഷത്തിനു മണിക്കൂറിന്റെ വിiലയുണ്ടെന്നും അവനാദ്യമായി മനസ്സിലാക്കുന്നതിനു കാരണം അവളായിരുന്നല്ലൊ..

താഴിട്ടു പൂട്ടുവാനും തോന്നുംബോള്‍ തുറക്കാനും മുഖം വീര്‍പ്പിചു കുറെ നടന്നു പിന്നെ വീണ്ടും വെളുക്കെ ചിരിക്കാനും ഒന്നുമല്ല അവന്‍ ഉദ്ദേശിച്ചിരുന്നത്... അല്ലെങ്കിലും അവന്റെ ഉദ്ദേശങളെക്കുറിച്ഛ് തീരുമാനങളെക്കുറിച്ച് ആര്‍ക്കും ഒരു മുന് ധാരണയുണ്ടാക്കാന്‍ കഴിയുമായിരുന്നില്ല എന്തിനു അവള്‍ക്കുപോലും...

പല കാര്യങളും പലതിനും മീതെയാണെന്നു അവന്‍ മനസ്സിലാക്കിയപ്പോഴെക്കും സൂര്യന്‍ അങു പടിഞ്ഞാറ് അസ്തമിക്കാന്‍ പോവുകയായിരുന്നു.

ആലോചിച്ചു നിന്നു സമയം പോയതറിഞ്ഞില്ല. അവന്‍ വീണ്ടും ചോദിച്ചു ... ഞാന്‍ ചോദിച്ചത്...

അപ്പോള്‍ അവള്‍ അവസാനത്തെ ബസ്സിന്റെ അരികിലേക്കു നടക്കുകയായിരുന്നു. അവന്‍ സംശയിച്ചു ഒന്നും മിണ്ടാതെ പോവുകയാണോ... പെട്ടന്നു അവള്‍ തിരിഞ്ഞു നിന്നു എന്നിട്ടു പറഞ്ഞു....

ഇനി..യൊരു..ജ..ന്മം മനു..ഷ്യ..രായുണ്ടെ..ങ്കില്‍ ..... അന്ന് ..................


അവന്‍ ചിരിച്ചു കൊണ്ട് പതുക്കെ പറഞ്ഞു ...ഇനിയുമൊരു........................

അവള്‍ തിരിഞ്ഞു നടക്കുന്നതിനിടയില്‍ ഒന്നു കൂടി തിരിഞ്ഞ് അവനെ നോക്കി. അപ്പോള്‍ അവളുടെ നിഴല്‍ അവന്റെ അടുത്തെക്കു നടന്നകലുകയായിരുന്നു....

അവന്‍ അവന്റെ പ്രാണനേയും......


18.11.06 - ദീപുമേലാറ്റൂര്‍

ശനി

9 comments:

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ

ദീപൂ....
എല്ലാ വരികളും നന്നായിട്ടുണ്ടു...
അറിയാന്‍ കഴിഞതില്‍ സന്തോഷം
സ്നേഹ മനസ്സുകളുമായ്‌ മുന്നോട്ട്‌
ഈ സ്നേഹതീരങ്ങളില്‍
തങ്കളോടൊപ്പം ഞാനും.......

നന്‍മകള്‍ നേരുന്നു.

Unknown said...

നന്ദി മന്‍സൂര്‍ ഒരുപാട്....

ഉപാസന || Upasana said...

ദീപു,
മന്‍സൂര്‍ ഭായ് പറഞ്ഞതു പോലെ ആശയം വായനക്കാരുടെ ഉള്ളിലേക്കെത്തുന്നുണ്ട്.
Keep it up
:)
ഉപാസന

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ ദീപു...

ഞാന്‍ ഒരു സാധാരണക്കാരന്‍ മാത്രം
കേരളത്തില്‍ വന്ന്‌ മലയാള ഭാഷ പഠിച്ചു.
മനസ്സില്‍ തോന്നുന്നത്‌ എന്തായലും കുത്തി കുറിക്കും
തെറ്റും ശരിയും നമ്മല്‍ ഉണ്ടാകുന്നതല്ലേ
എന്‍റെ തെറ്റുകള്‍ നിങ്ങള്‍ക്ക്‌ ശരിയാവാം
അതില്‍ കവിഞ അറിവൊന്നും എനിക്കില്ല.
നല്ലത്‌ എവിടെ കണ്ടാലും പ്രോസ്താഹിപ്പിക്കും

പിന്നെ പോസ്‌റ്റുകളുടെ എണ്ണത്തില്‍ ശ്രദ്ധ കൊടുക്കാതെ
എഴുതുന്നത്‌ കൂടുതല്‍ മികച്ചതാക്കാന്‍ ശ്രദ്ധിക്കുക...
എഴുതുന്ന വരികള്‍ നല്ല നിലവാരം പുലര്‍ത്തുന്നു

എല്ലാ ഭാവുകങ്ങളും നേരുന്നു

നന്‍മകള്‍ നേരുന്നു

അജയ്‌ ശ്രീശാന്ത്‌.. said...

നന്നായി....ട്ടോ...
ഇനിയുമെഴുതുക

ഗിരീഷ്‌ എ എസ്‌ said...

ഒരുപാടിഷ്ടമായി
അഭിനന്ദനങ്ങള്‍

Unknown said...

പ്രിയരെ...

നിങളുടെ പ്രോത്സാഹനങള്‍ക്ക് ഒരായിരം നന്ദി...

നിങളൊടൊപ്പം .....ദീപു

Unknown said...

ഉപാസന....പരിചയപ്പെട്ടതില്‍ സന്തൊഷം കുറെ പൊസ്റ്റ്സ് വായിചു നന്നായിട്ടുണ്ടു...

Unknown said...

Really Touching yaar,

reminds me of few old days of my own life