Wednesday, October 17, 2007

ബലി

സത്യത്തില്‍
ഇതു തിരിച്ചറിഞ്ഞപ്പോള്‍-
സമയം ഏറെ വൈകിയൊ
എന്നറിയില്ല

ഒന്നുമില്ല, എങ്കിലും
ഒന്നുമില്ലാതില്ല

എന്റെ പ്രണയം
നിന്റെ കണ്ണുകള്‍ക്കുള്ള
‘മാലാഖയുടെ’ ബലിയായിരുന്നു

അന്നു നീ എന്നൊടു മന്ത്രിച്ച-
മാലാഖയുടെ സമ്മാനമായിരുന്നില്ല

അങ്ങനെയാണെങ്കില്‍
നീയല്ലെ ഇന്നെന്റെ-
വിരലുകള്‍ നിയന്ത്രിക്കുവാന്‍
എനിക്കു സാമിപ്യം നല്‍കെണ്ടത്...

02.04.07 - ദീപു മേലാറ്റൂര്‍
തിങ്കള്‍

4 comments:

Unknown said...

വിമര്‍ശനങ്ങളും , അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു...

സ്ണേഹത്തോടെ ദീപു

മന്‍സുര്‍ said...

ദീപൂ....

നന്നായിരിക്കുന്നു...തുടര്‍ന്നും എഴുതുക

നന്‍മകള്‍ നേരുന്നു

Unknown said...

നന്ദി മന്‍സൂര്‍ ബായ്....

Akash nair said...

പ്രീയപ്പെട്ട ദീപു.....
അക്ഷരങ്ങളാല്‍ നിറമാല തീര്‍ക്കാന്‍ ഇനിയും കഴിയട്ടെ എന്നാശംസിക്കുന്നു..
സ്നേഹപൂര്‍വം ആകാശ്