എവിടെ വച്ചാണ് എന്റെ-
വാക്കുകൾക്കു മുറിവേറ്റത് ?
എവിടെയാണ് എനിക്കു തിരശീലക്കു പിന്നിൽ
മറയേണ്ടിവന്നത് ?
എന്തു മോന്തിയാണിന്നുവരെ-
യെന്റെ തൂലികയുടെ കാഴ്ച
നഷ്ടപ്പെട്ടത് ?
തിളക്കുന്ന നെഞ്ചിലെ
ലാവ തന്നെയായിരുന്നു പലതും
ഇനിയേതു കണ്ണിന്റെ
ഇനിയേതു കിണറിന്റെ
ഇനിയേതു ചങ്കിന്റെ ,
ആഴങ്ങളിലാണു ഞാൻ-
എന്നെ തിരയേണ്ടത് ?
എല്ലാം വറ്റി വരണ്ടു -
കിടക്കുകയാണ്...
ഒരു മഴ കാത്തു കിടക്കുകയാണ്
ഞാനും...!
മരങ്ങൾക്കിടയിൽ നിന്നും
നിങളെന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കണം.
മിന്നൽ പോലൊന്നു നമ്മെ -
വന്നു പുണരും..
ചിലതു കരിഞ്ഞുണങ്ങും
ചിലതു തളിർക്കും 'കൂണു' പോലെ
കാത്തിരിക്കുന്നു...
5 മാസത്തെ ഇടവേളക്കു ശേഷം 21.11.08 ദീപു മേലാറ്റൂർ
3 comments:
തിളക്കുന്ന നെഞ്ചിലെ
ലാവ തന്നെയായിരുന്നു പലതും
ഇനിയേതു കണ്ണിന്റെ
ഇനിയേതു കിണറിന്റെ
ഇനിയേതു ചങ്കിന്റെ ,
ആഴങ്ങളിലാണു ഞാൻ-
എന്നെ തിരയേണ്ടത് ?
ഇതു കലക്കി.
വികടു,
തമ്മിൽ കാണുന്നത് ഇന്നാണ്..കമന്റിന്നു നന്ദി..തുടർന്നുള്ള യാത്രകളിലും കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ..
ദീപു മേലാറ്റൂർ
nanayi deepu..ashamsakal.chechi
Post a Comment