ഓര്‍മകള്‍ തന്നെയാണ്
പലപ്പോഴും യഥാര്‍ത്ഥ പ്രശ്നം
ചിലതു ചിരിപ്പിക്കുന്നു
ചിലതു ചിന്തിപ്പിക്കുന്നു
മറ്റു ചിലതോ..പൊട്ടിക്കരയിക്കുന്നു
ഓര്‍മകളില്ലാത്ത ലോകം..!!
ഒന്നു ചിന്തിക്കുക
ഒന്നുമോര്‍ക്കാതെ,
വിലങ്ങുകളില്ലാതെ
അങ്ങിനെ അങ്ങിനെ...
എല്ലാം ശൂന്യം..!!
വെളുത്ത കടലാസുപോലെ ശൂന്യം...
ഇന്നും പേടിയുണ്ട്...
ഓര്‍മകള്‍ മരിക്കുമോ ?
ഇല്ല, ഓര്‍മകള്‍ മരിക്കില്ല
അരുത് ഓര്‍മകള്‍ മരിക്കരുത്
അവയുടെ നീറുന്ന നോവിന്
ഒരു കുളിര്ക്കാറ്റിന്റെ തലോടലുണ്ട്...
പിന്നെയീ ഒഴുകുന്ന കണ്ണുനീരിന്റെ-
ഇളം ചൂടുണ്ട്...
............ഓര്‍മകള്‍ മരിക്കാതിരിക്കട്ടെ....
ദീപു മേലാറ്റൂര്‍ 29-07-2007 - 11:48 pm
5 comments:
ഓര്‍മകള്‍ മരിക്കാതിരിക്കട്ടെ....
ഇന്നും പേടിയുണ്ട്...
ഓര്‍മകള്‍ മരിക്കുമോ ?
ഇല്ല, ഓര്‍മകള്‍ മരിക്കില്ല
അരുത് ഓര്‍മകള്‍ മരിക്കരുത്....എന്തു നല്ല വരികള്‍...
നന്ദി...ഒരുപാട്...
എയ്യ് ഓര്‍മകള്‍ മനസ്സിന്റെ കണ്ണാടിപോലെ..
മരിക്കുമൊ ഓര്‍മകള്‍...?
എന്നാല്‍ പിന്നെ മനുഷ്യനുണ്ടൊ..?
ശരിയണു സജി...
ഓര്മകളില്ലെങ്കില് പിന്നെ നമ്മളാരുമില്ല....
Post a Comment