Sunday, February 3, 2008

ഓര്‍മകള്‍ മരിക്കാതിരിക്കട്ടെ..


ഓര്‍മകള്‍ തന്നെയാണ്
പലപ്പോഴും യഥാര്‍ത്ഥ പ്രശ്നം
ചിലതു ചിരിപ്പിക്കുന്നു
ചിലതു ചിന്തിപ്പിക്കുന്നു
മറ്റു ചിലതോ..പൊട്ടിക്കരയിക്കുന്നു

ഓര്‍മകളില്ലാത്ത ലോകം..!!
ഒന്നു ചിന്തിക്കുക
ഒന്നുമോര്‍ക്കാതെ,
വിലങ്ങുകളില്ലാതെ
അങ്ങിനെ അങ്ങിനെ...

എല്ലാം ശൂന്യം..!!
വെളുത്ത കടലാസുപോലെ ശൂന്യം...

ഇന്നും പേടിയുണ്ട്...
ഓര്‍മകള്‍ മരിക്കുമോ ?
ഇല്ല, ഓര്‍മകള്‍ മരിക്കില്ല
അരുത് ഓര്‍മകള്‍ മരിക്കരുത്

അവയുടെ നീറുന്ന നോവിന്
ഒരു കുളിര്‍ക്കാറ്റിന്റെ തലോടലുണ്ട്...
പിന്നെയീ ഒഴുകുന്ന കണ്ണുനീരിന്റെ-
ഇളം ചൂടുണ്ട്...


............ഓര്‍മകള്‍ മരിക്കാതിരിക്കട്ടെ....



ദീപു മേലാറ്റൂര്‍ 29-07-2007 - 11:48 pm

5 comments:

Unknown said...

ഓര്‍മകള്‍ മരിക്കാതിരിക്കട്ടെ....

siva // ശിവ said...

ഇന്നും പേടിയുണ്ട്...
ഓര്‍മകള്‍ മരിക്കുമോ ?
ഇല്ല, ഓര്‍മകള്‍ മരിക്കില്ല
അരുത് ഓര്‍മകള്‍ മരിക്കരുത്....എന്തു നല്ല വരികള്‍...

Unknown said...

നന്ദി...ഒരുപാട്...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എയ്യ് ഓര്‍മകള്‍ മനസ്സിന്റെ കണ്ണാടിപോലെ..
മരിക്കുമൊ ഓര്‍മകള്‍...?
എന്നാല്‍ പിന്നെ മനുഷ്യനുണ്ടൊ..?

Unknown said...

ശരിയണു സജി...

ഓര്‍മകളില്ലെങ്കില്‍ പിന്നെ നമ്മളാരുമില്ല....