Tuesday, January 1, 2008

പുതപ്പ്










ഈ മുറിയിലിങ്ങനെ-
അധികനേരം
ഒറ്റക്കിരിക്കുവാനാകില്ല

ഈ അരണ്ട വെളിച്ചത്തില്‍-
ഇനിയും വായിക്കുവാന്‍
വയ്യ

വക്കു പൊട്ടിയ
മണ്‍പാത്രം ചിരിക്കും പോലെ
എന്റെ മനസ്സു ചിരിക്കുന്നു...

സ്വയം
വീണുടഞ്ഞൊരാ-
നിമിഷത്തെയോര്‍ത്ത്...

ആ മാസത്തെ,
വര്‍ഷത്തെയോര്‍ത്ത്...

ഒറ്റക്കീയരണ്ട വെളിച്ചത്തില്‍-
ഇനി വയ്യ...

കൊടുങ്കാറ്റും പേമാരിയുമുള്ള-
രാത്രിയാണു നാളെ...

ഒരു കുട വേണം,
പിന്നെ..എല്ലാം
മറന്നൊന്നു മൂടിപ്പുതക്കാ‍ന്‍
ഒരു പുതപ്പും....

19-11-‘07 / 11:27 pm

ദീപുമേലാറ്റൂര്‍


16 comments:

ദിലീപ് വിശ്വനാഥ് said...

നാളെ...
ഒരു കുട വേണം,പിന്നെ..എല്ലാംമറന്നൊന്നു മൂടിപ്പുതക്കാ‍ന്‍ഒരു പുതപ്പും....
മനോഹരമായ വരികള്‍.
എന്തു ലളിതമായ കവിത. അഭിനന്ദനങ്ങള്‍!

Unknown said...

സുഹൃത്തെ,
വീണ്ടും ഒരു വര്‍ഷം കൂടി വിട പറയുന്നു.
യുദ്ധവും,അക്രമങ്ങളുമില്ലാത്ത...
സ്ത്രീകളും,കുട്ടികളും സുരക്ഷിതരായിരിക്കുന്ന..
നന്മ്മയും,സ്നേഹവുമുള്ള...
ഒരു നല്ല നാളേക്കു വേണ്ടി ..
നമുക്ക് പ്രതീക്ഷയോടെ
കാത്തിരിക്കാം.

നന്മയുടെ ചെറു വിളക്കുകള്‍ തെളിക്കുക.
പുതുവത്സരാശംസകള്‍ നേരുന്നു.

റഫീക്ക് കിഴാറ്റൂര്‍ …

Unknown said...

പ്രിയ ദീപു..
ഞാ‍ന്‍ നാട്ടുകാരനാണ്.ഇപ്പോള്‍ ജിദ്ദയില്‍
ബ്ലോഗ് കണ്ടു.നന്നാവുന്നു.

ഇതൊന്നു സന്ദര്‍ശിക്കൂ...
വാര്‍ത്തകള്‍ കമന്റായി നല്‍കി സഹകരിക്കൂ.
ആഭിവാദനങ്ങളോടെ

റഫീക്ക് കിഴാറ്റൂര്‍

podimon said...

hi deeeeeeeeeeeeepu
keep itup
എല്ലാ ഭാവുകങ്ങളും നേരുന്നു ഈ പുതുവര്‍ഷപുലരിയില്‍

നന്‍മകള്‍ നേരുന്നു

Unknown said...

എല്ലാര്‍ക്കും നന്ദി....ഒരുപാട്....സ്നേഹത്തോടെ...

സ്വന്തം
ദീപു‍

ഏ.ആര്‍. നജീം said...

ദീപു...,
തുടര്‍ന്നും പ്രതീക്ഷിക്കുന്നു.. ആശംസകള്‍..

Unknown said...

ദീപു.,
ഈ മെയില്‍ വിലാസം തന്നാല്‍ നന്നായിരുന്നു
എന്‍ വിലാസം.
rafeeqkzr@gmail.com

ഉപാസന || Upasana said...

Deepu
You are writing with good words
Keep it up
:)
upaasana

Wilson Joseph said...

# റഫീക്ക്...എന്റെ ഈ-മെയില്‍ വിലാസം...

1.Deepumelattur@rediffmail.com
2.Deepumelattur@gmail.com

===================================

# ഉപാസന, നന്ദി... തുടര്‍ന്നുള്ള യാത്രയിലും കൂടെ ഉണ്ടാകുമെന്നു വിശ്വസിക്കുന്നു....

KUTTAN GOPURATHINKAL said...

ദീപുവിന്,
നന്നായിട്ടുണ്ട്, പദങളുടെ ഘടന, വാക്കുകളുടെ ലാളിത്യം, ആശയങളുടെ brievity, എല്ലാം. വായിക്കാന്‍ കാത്തിരിയ്ക്കുന്നു,
ആശംസകള്‍..

Unknown said...

കുട്ടേട്ടാ...അയ്യോ അങനെ ഒന്നും പറയല്ലെ....നമ്മള്‍ ഒരു പാവം...ഈ പറഞ്ഞതൊക്കെ..എന്താന്നു പോലും...വായിച്ചറിവല്ലാതെയില്ല....

എന്തായാലും വായിക്കാന്‍ കാണിച മനസ്സിനോരായിരം..നന്ദി...ഇനിയും കാ‍ണുമെന്നു കരുതുന്നു...

സ്നേഹത്തോടെ...
ദീപു

അഫ്ഗാര്‍ (afgaar) said...

എന്തിനെയൊക്കെ മൂടിപ്പുതയ്ക്കാനാകും?
എത്ര പേമാരിയെത്തടുക്കാനാകും?

Unknown said...

I don no dear JK....wait n see... na ???

...hmmm....

Soumya Pankaj said...

assalayirikkunnu kavithakal abhinandanangal

ReshmiR said...

Ethu kadutha venalilum
ninak sauhrIdaham kudayakate thanalakte..
Ethu shaithyathilum, maravippilum
ninte pranayam nine puthappu pole aasleshikate..
simply superb lines.deepu congrats
chechi...:)

Unknown said...

nandhi chechee oru padu...ennum koodeyundavumennu karuthanu....
with luv
bro