ഓര്‍മകളെ ഞാന്‍ തടവിലാക്കി
പുലരിയുടെ വാഗ്ദാനങളില് മയങിയിരുന്നു-
ഞാന്‍ മടങിയപ്പോഴെക്കും
സന്ധ്യ മയങിയിരുന്നു..
അപ്പോഴും എന്റെ ഓര്‍മകള്‍
തടവിലായിരുന്നു...
വീണ്ടുമൊരു പുലരിയെന്നെ-
വിളിച്ചുണര്‍ത്തി
ഞാനപ്പോള്‍ ഒരു-
സ്വപ്നത്തിലയിരുന്നു..എങ്കിലും
ഉണര്‍ന്നു...
അപ്പോഴും എന്റെ ഓര്‍മകള്‍
തടവിലായിരുന്നു...
മുറ്റത്തിറങി നിന്നപ്പോള്‍
വെയിലിന്റെ കൂടെ നടക്കുവാന്‍ പോയി
സൂര്യന് കത്തിയമര്‍ന്നപ്പോള്‍-
എനിക്കു ചൂടേറ്റു
ഞാന്‍ തിരിച്ചു നടന്നു...
അപ്പോഴും എന്റെ ഓര്‍മകള്‍
തടവിലായിരുന്നു...
തിരിച്ച് വീട്ടിലെത്തിയപ്പോള്‍
അമ്മ ചോദിച്ചു...
നീയറിഞ്ഞോ...ആരോ തടവു ചാടി...
ഞാന്‍ പറഞ്ഞു സാരമില്ലമ്മേ....
എന്റെ ഓര്‍മകള്‍.....
- ദീപു മേലാറ്റൂര്‍
24.01.06
6 comments:
kollam deepu....nannayittundu....
THANKS ALOT.... :) Keep in touch
അല്ല ആളു മോശമല്ലല്ലോ....[red]സംഗതി[/red] എല്ലാംതന്നെ വന്നിട്ടുണ്ട്.[:)]....സര്വേശ്വരന് അനുഗ്രഹിക്കട്ടെ...ഞാനും പ്രാര്‍ഥിക്കാം.അപ്പൊ വരട്ടെ....ബിര്ള്ളാ...
thanx da machee....
ദീപു..
വരികള്‍ നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍
അല്‍പ്പം തിരകിലായിരുന്നു അതാണ് വായിക്കാന്‍ വൈകിയത്...
ഇപ്പോ ജോലിതിരക്കുകള്‍ കാരണം എഴുത്ത് കുറവാണ്..
ഇനിയുമെഴുതുക....ഒരിക്കലും നിര്‍ത്തി കളയരുത്...
കമാന്റുകള്‍..കുറഞ്ഞാലും..കൂടിയാലും
നിന്റെ അറിവിനെ..എഴുത്തിനെ..കലയെ...നീ സ്വയം വെറുക്കരുത്.
എല്ലാ ഭാവുകങ്ങളും നേരുന്നു ഈ പുതുവര്‍ഷപുലരിയില്‍
നന്മകള് നേരുന്നു
മഴതുള്ളികിലുക്കത്തിലേക്കും ദീപുവിന്റെ കവിതകള്‍ അയച്ചു തരിക...... ഇവിടെ
Priyappetta Mansoor...thanx aloot....
mazhathullikaliloralayi enneyum cherkkunnu ennu kettathil santhosham....angottu varan ulla vazhi onnu paranju tharanam....
nanmakal mathram neunnu....
swantham deepu...
Post a Comment