Sunday, January 19, 2014

ഓര്മ വരാന്ത


കാലം മായ്ക്കും പലതും
മാറ്റം അനിവാര്യവും
പക്ഷെ
ചിലത് ഓര്ക്കാതെ വയ്യ

ഒരു വരാന്തയുടെ
ഒന്നേ കാൽ മീറ്റർ വീതിക്കുള്ളിൽ ...
മുക്കാൽ മതിലും ചാരി
തൊണ്ണൂറു ഡിഗ്രീ
നേര്ക്കാഴ്ച്ചയുടെ
അകലം എത്രയെന്ന്
ഇനിയും നമുക്ക്
മനസിലായിട്ടില്ല

പറഞ്ഞിട്ട് കാര്യമില്ല
മാര്ച്ച് പലതു കഴിഞ്ഞു

അവിടെ വരാന്തയിൽ
പുതിയ കോണ്ക്രീറ്റ്
വിരിച്ചുവത്രേ

ചുവരുകളിൽ ചോപ്പ് നിറം
കുറഞ്ഞു വരുന്നത്രേ

പരിഷ്കാരത്തിന്റെ
വര്ണ്ണം പൊലിക്കുന്ന
വലിയ വൃത്തങ്ങളും വരകളും
മറ്റും ഏറ്റെടുത്തിരിക്കുന്നുവത്രേ

പ്രണയത്തിന്
പഴയ മുദ്രാവാക്യങ്ങളുടെ
ചുവപ്പില്ലായിരിക്കണം
അല്ലേ

ബെഞ്ചും ഡസ്കുമൊക്കെ
ആശാരിമാർ വന്നു
ചിപ്പുളി വീശി
മിനുക്കിയത്രേ

എത്രയെത്ര
ലവ് ആൻഡ്‌ ലവ് ഒൻലികൾ
മാഞ്ഞു പോയിരിക്കണം

നമ്മൾ മനസിന്റെ ഡസ്കിലും
കോറിയിട്ടത്‌ നന്നായി
അല്ലെങ്കിൽ അതും അവര്
മായ്ച്ചു കളഞ്ഞേനെ

അധികമാരും ഓർക്കാത്ത
പുറകിലെ വഴി മാത്രം
അത്ര പുരൊഗമിചിട്ടില്ലത്രെ
ഭാഗ്യം
അവിടല്ലേ നമ്മുടെ
മുക്കാൽ ഭാഗം ഓര്മകളും

ദീപു മാധവൻ 12-11-2013

1 comment:

തുമ്പി said...

ഒര്‍മ്മകള്‍ ഏറ്റവും പിന്നാമ്പുറത്തായിരിക്കണം. അല്ലെങ്കില്‍ മാറ്റങ്ങളുടെ നിറച്ചാര്‍ത്തില്‍ തൂലിക അത് മായ്ച്ചേക്കാം.