Tuesday, October 9, 2007

എന്റെ പഞ്ചവര്‍ണക്കിളി...

ആദ്യമായ്
ഞാനെന്നെയറിഞ്ഞത്
നിന്നിലൂടെയാണ്
നിന്റെ കണ്ണുകളിലൂടെയാണു
ഞാന്‍ സ്വപ്നം കണ്ട
നീലകാശത്തിലേക്കുയാത്ര പോയതും....

നിന്റെ വാക്കുകളില്‍
‍നിന്റെ പുഞ്ചിരിയില്‍
‍സ്വപ്നങള്‍ കണ്ടു കൊതി തീരും വരെ
നിദ്രയെ ഹനിച്ചു നിലാവിനെ പുല്‍കിയതും
അതും നിന്നിലൂടെ...

ഇന്നും ഭൂതകാലത്തിലേക്കു
തിരിഞ്ഞു നോക്കിടാതെ
കഴിഞ്ഞ നിമിഷങളെ-
പടിയടച്ചിറക്കുവാന്‍
‍ഓരോ ദിനവും വെറുതെ ശ്രമിക്കുന്നതും
നിന്നിലൂടെ...നിന്നോര്‍മകളിലൂടെ...

വാക്കുകള്‍ നിമിഷങള്‍‍
‍കത പറഞ്ഞു നിര്‍ത്തിയേടത്തു നിന്നും
വീണ്ടും തുടങുവാന്‍
തൂലിക വരണ്ടു, വിറളി വെളുത്തൊരുപാടു
കരഞ്ഞതും നിന്നെയോര്‍ത്ത്....

എനിക്കൊരു ജീവിതമല്ലെയുള്ളൂ..
ഇനിയൊരു ജന്മമുണ്ടെങ്കില്‍...
അതു നിനക്കായിരിക്കുമെന്നു...നീ
ചൊല്ലിയപ്പോള്‍...കരളുരുകി...പുറത്തു-
വന്ന ലാവക്കും അതേ രുചിയായിരുന്നു...
ഉപ്പു രസം..

ഓര്‍മകളുടെ ഇരുട്ടില്‍ ഇന്നും
ഞാന്‍ തപ്പിത്തടഞ്ഞു തിരഞ്ഞതും..
തല്ലിയലചു വീണു കാല്‍മുട്ടില്‍-
രക്തം പുരണ്ടു മടങിയതും-
അതും നിന്നെ തിരഞ്ഞപ്പോഴായിരുന്നു..

മനസിലെ വെള്ളിക്കൊട്ടാരത്തില്‍
‍താഴിട്ടു പൂട്ടിയ-
എന്റെ പന്ച വര്‍ണക്കിളി
ഇന്നെന്നെ വിട്ടു പറന്നു പോകുന്നു...
കാലമേ നീ തന്നെ സാക്ഷി....

ഈ കൊട്ടാരത്തില്‍ ഒരുപാടു നാള്‍
മിഴി ചിമ്മാതെ നിന്നെയുറക്കിയ ഈ-
ഉദ്യാനപാലകന്നായ്
നിന്റെ പന്ച വര്‍ണങളെ-
എന്നുമോര്‍ക്കുവാന്‍..
ഒരു തൂവല്‍...
അതെങ്കിലും തന്നിട്ടു പോവുക നീ.....

6.11.’06 - ദീപു മേലാറ്റൂര്‍

3 comments:

ശ്രീ said...

“നിന്റെ പഞ്ചവര്‍ണ്ണങ്ങളെ-
എന്നുമോര്‍ക്കുവാന്‍..
ഒരു തൂവല്‍...
അതെങ്കിലും തന്നിട്ടു പോവുക നീ...”

ദീപൂ... കൊള്ളാം, നല്ല വരികള്‍‌!
:)

മഴതുള്ളികിലുക്കം said...

ഹലോ ദീപൂ

വരികള്‍ എല്ലാം മികച്ചതാണ്‌....അഭിനന്ദനങ്ങള്‍

പിന്നെ എപ്പോ വേണമെങ്കിലും മഴത്തുള്ളികിലുക്കത്തിലേക്ക്‌ സ്വാഗതം....
http://mazhathullikilukam.blogspot.com
www.mazhathully.com
www.freewebs.com/niramizhikal
നന്‍മകള്‍ നേരുന്നു
callmehello
mazhathullikilukamaay
mansoor,nilambur

Unknown said...

Nandhi Mansoor orupadu....