Saturday, October 6, 2007

ഒരു മാത്ര...

സ്വപ്നങള്‍ ബാക്കിയാക്കി
നീയന്നു നടന്നകന്നപ്പോള്‍
പുറകില്‍ പെയ്ത മഴയെ
നീ കണ്ടിരുന്നുവൊ....?

അതെ...

ഓരോ പ്രണയവും-
മണ്ണിലാഴ്ന്നിറങ്ങി മനസ്സുകൊണ്ടു
യാത്ര പറയുന്ന
മഴ തുള്ളികള്‍ തന്നെയായിരുന്നു

എവിടെയും...

യാത്ര നൊംബരം തന്നെയായിരുന്നു
ഒരു തരം
മുറിച്ചു മാറ്റല്‍...

അതെ...

പൂവല്ലെന്നറിഞ്ഞിട്ടുമേറെ-
ദൂരം യാത്ര ചെയ്തു
മടങിയ വണ്ടിന്റെ
മടക്ക യാത്ര....

ഇപ്പോള്‍...

ഈ യാത്രയിലും എനിക്കു സംശയമാണ്
ഇന്നു ഞാനെന്നെ പകുക്കുന്ന നേരം
എന്റെ ജീവന്‍ കാണുന്നില്ല...
അതു നിന്റെ കൂടെ...മഴ നനഞ്ഞു-
നിന്നെ പിന്തുടര്‍ന്നുവോ...എന്ന്....
_______________
ദീപു മേലാറ്റൂര്‍
_______________
04.10.07
Thursday

5 comments:

പ്രയാസി said...

യാത്ര നൊംബരം തന്നെയായിരുന്നു
ഒരു തരം
മുറിച്ചു മാറ്റല്‍...

ദീപു നല്ല കവിത..
ഇനിയും ഒരുപാടെഴുതൂ...

കുഞ്ഞന്‍ said...

ദീപു, നന്നയിരിക്കുന്നു, സ്പര്‍ശിയായ വരികള്‍..ഇനിയും എഴുതൂ കാലവര്‍ഷം പെയ്യുമ്പോലെ..!

ഏ.ആര്‍. നജീം said...

ദീപു.. കൊള്ളാംട്ടോ നന്നായിരിക്കുന്നു..
തുടര്‍ന്നും പോരട്ടേ... :)

മുസാഫിര്‍ said...

നന്നായിരിക്കുന്നു ദീപു.മഴ പ്രണയത്തിന്റേയും വിരഹത്തിന്റേയും ബിംബമായി വേദന ഉള്ളില്‍ നിറക്കുന്നു.

Unknown said...

Thank u so much...