മെഴുകുതീവണ്ടി: പീലിക്കണ്‍ജാലകം
ഡിയര്‍ ഓള്‍,
കമന്റുകള്‍ എല്ലാം വായിച്ചു ഷൈന ഷൈനയായിരുന്നു അല്ലാതെ വേറെ ആരും ആവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നത് തന്നെയായിരുന്നല്ലോ അവരുടെ ജീവിതം. എല്ലാം മറന്ന് ഒടുവില്‍ സ്വന്തമെന്നു പറയാനുള്ളതെല്ലാം ഒരേ ഒരു നിമിഷം കൊണ്ട് എരിച്ചു കളഞ്ഞു പറന്നകന്നു കളഞ്ഞ പഞ്ചവര്ന്നക്കിളി. രാജലക്ഷ്മിയും നന്ദിതയും ഒന്നും മലയാള കവിതാ ലോകത്തും ഒരു സിംഹാസനവും ആര്‍ക്കും വേണ്ടി ഒഴിച്ചിട്ടിരുന്നില്ല, ഷൈനയും. കാരണം അവര്‍ അവര്‍ മാത്രമായിരുന്നു മരണം വരെ...!! ഒരു സിംഹാസനവും ആഗ്രഹിച്ചിരുന്നില്ല...അവരുടെ പല വരികളിലും ജീവിതത്തെക്കാള്‍ കൂടുതല്‍ മരണത്തെ സ്നേഹിച്ചിരുന്നതായി കാണാം. എല്ലാം ഉള്ളിലൊതുക്കി ഒരുനാളൊരു ചാറല്‍ മഴ പോലെ പെയ്തൊഴിഞ്ഞു പോയ ജന്മങ്ങള്‍.. ദൈവത്തിനു പ്രിയപ്പെട്ടവര്‍,മരണത്തിനു ശേഷം നമുക്കും പ്രിയപ്പെട്ടവരായി മാറി...!!! നിയോഗം തന്നെ....മരണത്തിന്റെ കുളമ്ബടിയുള്ള നിയോഗം....!ഒരായുസ്സ് കൊണ്ട് തീര്‍കാനുള്ളവ...അതിന്റെ കാല്‍ ഭാഗം കൊണ്ട് ചെയ്തു തീര്‍ത്തു മടങ്ങിയവര്‍...!!! ഷൈനയുടെ കാര്യത്തില്‍ മരണത്തിനു ശേഷം പിന്നെയും അനാവശ്യമായ പോസ്റ്മോര്‍ടംസ് വേണമെന്നില്ല, അവര്‍ക്ക് പറയാനുള്ളതെല്ലാം അവര്‍ കുറിച്ച് വച്ചിട്ടുണ്ട്...കാലം ഒരു നാള്‍ എല്ലാം പുറത്തു കൊണ്ട് വരും....അത് വരെ കാത്തിരിക്കുക...അവരുടെ ആത്മാവിന്, കുഞ്ഞു മോന് കുടുംബത്തിന് എല്ലാം വേണ്ടി പ്രാര്‍ത്ഥിക്കുക. ഷൈന നീ മരിക്കുന്നില്ല...മലയാള കവിതാ ലോകത്ത് അസ്തമയത്തില്‍ ഉദിച്ചുയര്‍ന്ന താരമേ...നീ ഞങ്ങളിലൂടെ ജീവിച്ചിരിക്കുന്നു.
deepumelattur
No comments:
Post a Comment