
ഈ മുറിയിലിങ്ങനെ-
അധികനേരം
ഒറ്റക്കിരിക്കുവാനാകില്ല
ഈ അരണ്ട വെളിച്ചത്തില്‍-
ഇനിയും വായിക്കുവാന്‍
വയ്യ
വക്കു പൊട്ടിയ
മണ്‍പാത്രം ചിരിക്കും പോലെ
എന്റെ മനസ്സു ചിരിക്കുന്നു...
സ്വയം
വീണുടഞ്ഞൊരാ-
നിമിഷത്തെയോര്‍ത്ത്...
ആ മാസത്തെ,
വര്‍ഷത്തെയോര്‍ത്ത്...
ഒറ്റക്കീയരണ്ട വെളിച്ചത്തില്‍-
ഇനി വയ്യ...
കൊടുങ്കാറ്റും പേമാരിയുമുള്ള-
രാത്രിയാണു നാളെ...
ഒരു കുട വേണം,
പിന്നെ..എല്ലാം
മറന്നൊന്നു മൂടിപ്പുതക്കാന്‍
ഒരു പുതപ്പും....
19-11-‘07 / 11:27 pm
ദീപുമേലാറ്റൂര്‍